ദമ്മാം: ജയിൽ വാസം അനുഭവിച്ചതും ഇപ്പോൾ ഹുറൂബിെൻറ കെണിയിൽ കുടുങ്ങിയതും എന്തിനാെണന്ന് ജിബിക്ക് മനസ്സിലാ കുന്നില്ല. പാലക്കാട്, മംഗലം ഡാമിന് സമീപം താമസിക്കുന്ന മംഗലത്ത് ജിബി (42) ഒമ്പത് മാസം മുമ്പാണ് ഹൗസ് ൈഡ്രവർ വിസയിൽ ദമ്മാമിലെ ഒരു സ്വദേശിയുെട വീട്ടിലെത്തിയത്. മാസങ്ങൾക്ക് മുമ്പ് രാവും പകലും ഇടതടവില്ലാത്ത ജോലിക്ക ിടയിൽ തനിക്ക് ആഹാരം ഉണ്ടാക്കി കഴിക്കാനുള്ള സൗകര്യങ്ങൾ റൂമിന് സമീപം ഉണ്ടാക്കിത്തരണമെന്ന് സ്പോൺസറുെട ഭാര്യയോട് അഭ്യർഥിച്ചതാണ് തനിക്ക് വിനയായതെന്ന് ജിബി വിശദീകരിക്കുന്നു. അവർ പറഞ്ഞ ചില കാര്യങ്ങൾക്ക് സ്വാഭാവികമായും മറുപടി പറഞ്ഞതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇയാൾ ആണയിടുന്നു.
പിറ്റേദിവസം ജോലിക്ക് ശേഷം മുറിയിൽ എത്തി അൽപം കഴിഞ്ഞപ്പോൾ വാതിലിൽ തട്ടി വിളിക്കുന്നതുകേട്ട് തുറന്നപ്പോൾ പൊലീസുകാർ വന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപായി എന്ന് ജിബി പറയുന്നു. അറിയാവുന്ന അറബിയിൽ ചോദിച്ചപ്പോൾ മദ്യം കഴിച്ചതിനാെണന്ന് പറഞ്ഞു. എന്നാൽ താൻ മദ്യം കഴിച്ചിട്ടില്ലെന്ന് കേണു പറഞ്ഞത് കേൾക്കാനോ, ൈവദ്യ പരിശോധന നടത്താനോ തയാറാകാതെ 24 ദിവസത്തെ ജയിൽ വാസത്തിനുശേഷം പൊലീസ് പറഞ്ഞു വിടുകയും ചെയ്തത്രെ. തിരികെ സ്പോൺസറുടെ വീട്ടിലെത്തിയെങ്കിലും അവർ ജിബിയെ കണ്ടതായി പോലും ഭാവിച്ചില്ല. എങ്ങനെയും നാട്ടിലെത്താനുള്ള ആഗ്രഹവുമായി പലരുടേയും സഹായത്തോടെ സ്പോൺസറെ ബന്ധപ്പെെട്ടങ്കിലും ഫോണെടുക്കാൻ യാറായില്ല. പിന്നീട് മാസങ്ങളോളം കിടക്കാൻ പോലും ഇടമില്ലാതെ ജിബി പലയിടങ്ങളിലായി അലയുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് എക്സിറ്റടിച്ചു നൽകാം, ഇഖാമ നമ്പർ അയച്ചുകൊടുക്കൂ എന്ന ആവശ്യവുമായി സ്പോൺസറുടെ സഹായിയുടെ ഫോൺ വന്നപ്പോൾ തെൻറ പ്രശ്നങ്ങൾ അവസാനിച്ചു എന്നു കരുതി. എന്നാൽ ജിബിയെ ഹുറൂബാക്കി വീണ്ടും കുരുക്കുകയാണ് ചെയ്തത്. ഭക്ഷണത്തിന് പോലും വകയില്ലാതലഞ്ഞ ജിബിയെ കണ്ണൂർ സ്വദേശി അഷറഫ് കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയായിരുന്നു. എന്താണ് സ്പോൺസർ ഇങ്ങനെ ക്രൂരത കാട്ടുന്നതന്ന് ജിബിക്ക് മനസ്സിലാകുന്നില്ല. ഖത്തറിൽ വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം പച്ച പിടിക്കാതെ വന്നതോടെ ഏറെ പ്രതീക്ഷയോടെ സൗദിയിൽ ജോലിക്കെത്തിയതാണ് ജിബി. ഇതും ദുരിതത്തിൽ മറയുേമ്പാൾ വിധിയുടെ മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇൗ ചെറുപ്പക്കാരൻ. നാട്ടിൽ ഭാര്യ ബിന്ദുവും മകനും ജിബിയുടെ മടങ്ങിവരവും കാത്ത് പ്രാർഥനയോടെ നാളുകളെണ്ണിക്കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.