വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ടം; രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പമെന്ന് ദ​മ്മാം ഒ.​ഐ.​സി.​സി

ദ​മ്മാം: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​ത്ത​റ​യാ​യ വോ​ട്ട​വ​കാ​ശ​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ വി​ശ്വാ​സ്യ​ത​യും സം​ര​ക്ഷി​ക്ക​ണ മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന് ഒ.​ഐ.​സി.​സി ഈ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ജ്ഞാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യി​ൽ ഒ.​ഐ.​സി.​സി ഈ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ൾ കൊ​ണ്ടൊ​ന്നും ഈ ​ജ​ന​കീ​യ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

നാ​ടി​ൻ്റെ ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പൂ​ർ​ണ്ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി ഒ.​ഐ.​സി.​സി ഈ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് നേ​താ​ക്ക​ളാ​യ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഇ.​കെ സ​ലിം, സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ്റ് ബി​ജു ക​ല്ലു​മ​ല, പ്രോ​വി​ൻ​സ് സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം, പ്രോ​വി​ൻ​സ് ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Dammam OICC Expresses Strong Support for Rahul Gandhi's Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.