ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ കുടുംബ സംഗമത്തിൽ അർഷദ് ബിൻ ഹംസ സംസാരിക്കുന്നു
ദമ്മാം: ധാർമിക മൂല്യങ്ങൾ പാലിച്ച് ജീവിക്കുന്ന സമൂഹത്തിൽ മാത്രമെ സുരക്ഷിതത്വ ബോധവും നിർഭയത്വവും ഉണ്ടാകുകയുള്ളൂവെന്ന് കിഴക്കൻ പ്രവിശ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അർഷദ് ബിൻ ഹംസ അഭിപ്രായപ്പെട്ടു. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ഉദ്ബോധന പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗമനമെന്ന് പറഞ്ഞു വരുന്ന ലിബറൽ കാഴ്ചപ്പാടുകൾ കുടുംബബന്ധങ്ങളുടെ ഛിദ്രതക്കും നമ്മുടെ സാംസ്കാരിക മഹിമക്കും വിള്ളൽ തീർക്കുന്ന ഗൗരവമായ കാര്യങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് അമീൻ ചേർത്തല സി.പി.ആർ പരിശീലനം നൽകി. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് ബി.വി. അബ്ദുൽ ഗഫൂർ, നൗഷാദ് തൊളിക്കോട്, അബ്ദു നാസർ കരൂപ്പടന്ന, അബ്ദുൽ ജബ്ബാർ വിളത്തൂർ, ജനറൽ സെക്രട്ടറി ഫൈസൽ കൈതയിൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ഇസ്ലാഹി സെൻറർ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.