ലിയാന തയ്യിൽ, പ്രീത ശിവ നന്ദം, യുസ്റ ജീലാനി

ദമ്മാം ഇന്ത്യൻ സ്കൂൾ: 10ാം ക്ലാസിൽ ഇത്തവണയും നൂറുമേനി

ദമ്മാം: ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്​കൂളിൽ പതിവുപോലെ 10ാം ക്ലാസ്​ പരീക്ഷയിൽ നൂറുശതമാനം വിജയം. 12ാം ക്ലാസിൽ 99 ശതമാനമാണ്​ വിജയം. 98.4 ശതമാനം മാർക്കോടെ പ്രീത ശിവാനന്ദം സ്‌കൂളിൽ ഒന്നാമതെത്തി. 96 ശതമാനം നേടിയ ലിയാന തയ്യിൽ രണ്ടാംസ്ഥാനവും യുസ്ര ജീലാനി 95.6 ശതമാനം നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് വിദ്യാർഥികളും 12ാം ക്ലാസ് സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണ്. കോമേഴ്‌സ് സ്ട്രീമിൽ കാഷിഫ് മൊഹിയുദ്ദീൻ മുഹമ്മദ് 95.4 ശതമാനം നേടി ഒന്നാമതെത്തി. ജെസ്ബിൻ ടോം ജോൺസ് 94.2 ശതമാനവും ജോസഫ് ആൽബിൻ 93.8 ശതമാനവും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.

ഹ്യുമാനിറ്റീസ് സ്ട്രീമിൽ ടാനിയ എൽസ് അജീവ് 95.4 ശതമാനം നേടി ഒന്നാംസ്ഥാനത്തെത്തി. 93.8 ശതമാനം നേടി സുമയയും 93.2 ശതമാനം നേടി സൈനബ് സഹൂർ ഗനൈയും തൊട്ടുപിന്നിലെത്തി.

പ്രീത ശിവാനന്ദം, മറിയം, അനീത ഷീബ കുഞ്ഞുമോൻ, അഫ്രിൻ ഫർഹ മുഹമ്മദ്, അസ്‌ല, ഷെസ സഹറ എന്നിവർ സൈക്കോളജിയിൽ ഫുൾ മാർക്ക് നേടി.

ലുജയ്ൻ ഇസ്ര ബിസിനസ്​ സ്​റ്റഡീസിൽ മുഴുവൻ മാർക്കും നേടി. കെമിസ്ട്രിയിൽ കാഷിഫ് മൊഹിയുദ്ദീനും അക്കൗണ്ടൻസിയിൽ മുഹമ്മദും കമ്പ്യൂട്ടർ സയൻസിൽ ഭാർഗവി ശ്രീധരൻ, സഫിയ്യ രോഹിയിൻ എന്നിവരും ബയോളജിയിൽ മഹ്ദിയ അബ്ദുൽ വാഹിദും മുഴുവൻ മാർക്കും നേടി.

72 വിദ്യാർഥികൾ 90 ശതമാനത്തിന്​ മുകളിലും 159 വിദ്യാർഥികൾ 80-90 ശതമാനത്തിനിടയിലും 206 വിദ്യാർഥികൾ 70-80 ശതമാനത്തിനിടയിലും 191 വിദ്യാർഥികൾ 60-70 ശതമാനത്തിനിടയിലും 71 വിദ്യാർഥികൾ 50-60 ശതമാനത്തിനിടയിലും മാർക്ക് നേടി. ആറ് വിദ്യാർഥികൾ മാത്രമാണ്​ 50 ശതമാനത്തിന്​ താഴെ മാർക്ക്​ നേടിയത്​.

98.2 ശതമാനം മാർക്കോടെ ഫർഹ ഹരീഷാണ് 10ാം ക്ലാസിൽ ഒന്നാമതെത്തിയത്​. ഗായത്രി ജഗദീഷും ഐശ്വര്യ ഉല്ലാസ്‌കുമാറും 97.6 ശതമാനം നേടി രണ്ടാം സ്ഥാനവും 97.2 ശതമാനം നേടി നേഹ തിരുനാവുക്കരശു പ്രിയ, നുഹ ഇർഫാൻ ഖാൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ഫാത്തിമ സുൽഫ ഇംഗ്ലീഷിലും ഫർഹ ഹരീഷ് കണക്കിലും മുഴുവൻ മാർക്കും നേടി. ഫർഹ ഹരീഷ്, ഗായത്രി ജഗദീഷ്, മറിയം മെരാജ്, ഹൃതിക തിരുമംഗലത്ത് എന്നിവർ സയൻസിൽ 100 മാർക്ക് ​​കരസ്ഥമാക്കി.

സുബൈദ നിയാസ് അബ്ദുറഹ്മാൻ, ഹഫ്‌സ ഖാത്തൂൻ അൻസാരി, ആയിഷ മർവ, ഫാത്തിമ നെഹ്‌ല എന്നിവർ അറബിയിൽ 100 ​​ശതമാനം വിജയം കരസ്ഥമാക്കി.

ഫൈഖ അരീജ്, സയ്യിദ സാറ സമീൻ, ഫാത്തിമ ഹഖ്, ഫാരിഹ ഷെരീഫ്, അതിയ ഖുദ്‌സി അക്തർ, സോഹ മുജീബ്, സൈദ റിംഷ മുഖീത്, അബ്ദുല്ല റാസി, മുഹമ്മദ് ഉമൈർ മുല്ല എന്നിവർ ഉർദുവിൽ 100 മാർക്ക് കരസ്ഥമാക്കി. സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മൊഅസ്സം ദാദനും ഭരണസമിതി അംഗങ്ങളും മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു.

അംഗങ്ങളും എല്ലാ ടോപ്പർമാരെയും അവരുടെ രക്ഷിതാക്കളെയും അഭിനന്ദിച്ചു.   

Tags:    
News Summary - Dammam Indian School: 100 again this time in 10th class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.