നീന്തല്‍ കുളത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ ഖബറടക്കം വ്യാഴാഴ്ച

ദമ്മാം: നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച ഷമാസിന്‍െറയും സൗഫാന്‍െറയും മൃതദേഹം നാട്ടിലേക്ക്. ബുധനാഴ്ച  രാത്രി ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്കത്തെിച്ച് ഖബറടക്കം കരുനാഗപ്പള്ളി ജുമാമസ്ജിദില്‍ വ്യാഴാഴ്ച  രാവിലെ 10.30 ന് നടക്കും.  കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്‍റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍ സൗമി ദമ്പതികളുടെ മക്കളായ ഷമാസും സൗഫാനും തിങ്കളാഴ്ചയാണ് നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചത്. നവാസും സൗമിയും ചൊവ്വാഴ്ച രാത്രി ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.

 നവാസ് ജോലി ചെയ്യുന്ന കമ്പനി മാനേജ്മെന്‍റും എംബസി അധികൃതരും അനുബന്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ നടപടികള്‍ വേഗത്തിലായി. ഗുജറാത്തി സ്വദേശി രവി-റീന ദമ്പതികളുടെ മകന്‍ ഹാര്‍ദ്ദിക് (ആറ്) ന്‍െറ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം നാട്ടിലത്തെിക്കാനാവുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - damam death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.