ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽകോബാർ പ്രോവിൻസിെൻറ പ്രഥമ ഓണാഘോഷം വിവിധ പരിപാടിക ളോടെ സമുചിതമായി ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യയോടെ ആരംഭിച്ച ആഘോഷത്തിൽ അംഗങ്ങ ളും അവരുടെ കുടുംബാംഗങ്ങളും വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.
പ്രവിശ്യയി ലെ പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
നസ്മിൻ ആയിഷയുടെ ഖിറാഅത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം പ്രൊവിൻസ് പ്രസിഡൻറ് ജയൻ വടക്കേവീട്ടിൽ സ്വാഗതം ആശംസിച്ചു. മുഖ്യരക്ഷാധികാരി മൂസ കോയ പ്രവർത്തനങ്ങളെക്കുറിച്ച് സദസ്സിനു പരിചയപ്പെടുത്തി. ലെനിൻ, സ്മിത ജയൻ, അജിത് ഷഫീഖ്, ഫായിസ് തുടങ്ങിയവർ പരിപാടി അവതരിപ്പിച്ചു.
മുഹമ്മദ് കുട്ടി കോഡൂർ, ടി.പി.എം. ഫസൽ, പി.എം. നജീബ്, ആലിക്കുട്ടി ഒളവട്ടൂർ, നാസ് വക്കം, സുനിൽ മുഹമ്മദ്, ഷഫീക് സി.കെ, അബ്ദുൽ ലത്തീഫ് പി.ബി, ഫിറോസ് കോഴിക്കോട്, ഷബീർ ചാത്തമംഗലം, ഡോ. അബ്ദുസ്സലാം, ഷാജി മതിലകം, സലാം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നജീബ് അരഞ്ഞിക്കൽ, ഷമീം കാട്ടാക്കട, ആസിഫ് താനൂർ, താജ് അയ്യാരിൽ, ഹാജ അഹ്മദ്, അനസ് തമ്പി, ഖദീജ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അനിൽകുമാർ നന്ദി രേഖപ്പെടുത്തി. ജ്യോതിക, അഭിരാമി എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.