സൈബര്‍ സെക്യൂരിറ്റി അതോറിറ്റി രൂപവത്​കരിച്ചു

റിയാദ്: സൗദി സൈബര്‍ അതോറിറ്റി രൂപവത്​കരിച്ചതായി സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി.മന്ത്രിസഭാംഗവും സ്​റ്റേറ്റ്​ മന്ത്രിയുമായ ഡോ. മുസാഇദ് അല്‍ഐബനാണ് അതോറിറ്റി മേധാവി.ദേശസുരക്ഷ മേധാവി, രഹസ്യാന്വേഷണ വിഭാഗം മേധാവി, ആഭ്യന്തര സഹമന്ത്രി, പ്രതിരോധ സഹമന്ത്രി എന്നിവര്‍ അതോറിറ്റി അംഗങ്ങളായിരിക്കും. രാജ്യസുരക്ഷ, ഇലക്ട്രോണിക്, വിവര സാങ്കേതിക വിദ്യ സുരക്ഷ എന്നിവക്ക് പുറമെ സൗദിക്കെതിരെ സൈബര്‍ ലോകത്തു നിന്ന് വരുന്ന ഏത് ആക്രമണത്തെയും ഭീഷണിയെയും ചെറുക്കുക എന്നതും അതോറിറ്റിയുടെ ചുമതലയായിരിക്കും.സൗദി വിഷന്‍ 2030​ ​െൻറ ഭാഗമായാണ് പുതിയ അതോറിറ്റി രൂപവത്​കരിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Tags:    
News Summary - cyber security authority saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.