റി​യാ​ദി​ൽ പി​ടി​ച്ചു​പ​റി സം​ഘം പി​ടി​യി​ൽ

റി​യാ​ദ്: ര​ണ്ടം​ഗ പി​ടി​ച്ചു​പ​റി സം​ഘ​ത്തെ റി​യാ​ദ് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. യെ​മ​നി യു​വാ​വും സൗ​ദി യു​വാ​വു​മാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വ​ലി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​രെ ആ​ക്ര​മി​ച്ച് പ​ണ​വും വി​ല​പി​ടി​ച്ച വ​സ്തു​ക്ക​ളും പ്ര​തി​ക​ൾ പി​ടി​ച്ചു​പ​റി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് ഇ​രു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കൈ​യു​റ​ക​ളും മു​ഖം​മൂ​ടി​ക​ളും കൊ​ടു​വാ​ളും പ്ര​തി​ക​ളു​ടെ പ​ക്ക​ൽ ക​ണ്ടെ​ത്തി. ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വ് ശേ​ഖ​രി​ക്ക​ലും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

സൈ​ബ​ർ ക്രൈം ​നി​യ​മം ലം​ഘി​ച്ച് സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​താ​യും റി​യാ​ദ് പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - crime news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.