അനീഷ്​ മെമ്മോറിയൽ  ക്രിക്കറ്റ്​ ടൂർണമെൻറ്​

തബൂക്ക്: മാസ് തബൂക്കി​​െൻറ അഭിമുഖ്യത്തിൽ ഈദ് ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ അനീഷ് മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമ​​െൻറിൽ സാഗര യൂനിറ്റ് വിജയികളായി. ഫൈനലിൽ ശാറലാം യൂനിറ്റിന് എതിരെ  വിക്കറ്റിനാണ് സാഗര വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശാറ ലാം നിശ്ചിത എട്ട് ഓവറിൽ ഏഴ് വിക്കറ്റ് നഷ്്ടത്തിൽ 77 റൺ എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഗര യൂനിറ്റ് ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്്ടത്തിൽ ലക്ഷ്യം മറികടന്നു. 13 പന്തിൽ നിന്നും 42 റൺസ് അടിച്ച സുധീഷ് ആണ്  മാൻ ഓഫ് ദി മാച്ച്.

 മത്സരങ്ങളുടെ ഉദ്ഘാടനം മാസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ നിർവഹിച്ചു. രക്ഷാധികാരി പ്രദീപ്കുമാർ, സ്പോർട്സ് കൺവീനർ പി.വി ആൻറണി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - cricket tournament-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT