ജിദ്ദ: ഫോക്കസ് സൗദി ജിദ്ദ ചാപ്റ്ററിെൻറ നേതൃത്വത്തിൽ ‘ടാക്ട്’ (ക്രിയേറ്റീവ് േടാക് ഷോ) സംഘടിപ്പിച്ചു. ടോസ്റ്റ് മാസ്റ്റേഴ്സ് പ്രതിനിധികളായ അഷ്റഫ് അബൂബക്കർ (ശ്രീലങ്ക), എസ്.പി സിംഗ് (പഞ്ചാബ്), ഫിറ്റ് ജിദ്ദ പ്രതിനിധി അബു കട്ടുപാറ, ആൾ ഇന്ത്യ ഇസ്‌ലാഹി സെൻറർ പ്രതിനിധി അഷ്കർ അലി ഖാൻ (ഹൈദരാബാദ്), ഫോക്കസ് പ്രതിനിധി അജ്മൽ, ഇന്ത്യൻ ഇസ്‌ലാഹി സെൻറർ പ്രതിനിധി എൻജി. അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഉസൈദ് (നോവൽ ഇൻറർ നാഷനൽ സ്കൂൾ), മുഹമ്മദ് ഫർഹാൻ (ഹെഡ് ബോയ്, ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂൾ) എന്നിവർ പ്രഭാഷണം നടത്തി. ടോസ്റ്റ് മാസ്റ്റേഴ്്സ് പ്രസിഡൻറ് ശൈഖ് മൊയ്നുദ്ദീൻ (ചൈന്നെ) മോട്ടിവേഷൻ ക്ലാസ് നടത്തി. ടാക്ട് ഡയറക്ടർ ഷഫീഖ് പട്ടാമ്പി മോഡറേറ്ററായിരുന്നു. ഫോക്കസ് ഭാരവാഹികളായ ശറഫുദ്ദീൻ മേപ്പാടി, അബ്്ദുൽ ജലീൽ സി.എച്ച്, ഗഫൂർ ഇ.എ, സലീം ചളവറ, ജരീർ വേങ്ങര, ജൈസൽ അബ്ദുറഹ്മാൻ, മുസ്തഫ വാഴക്കാട്, റഉൗഫ് വള്ളിക്കുന്ന്, നൗഷാദ് മലപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.