കോവിഡ്​: സൗദിയിൽ ഗുരുതരാവസ്ഥയിലുള്ളവർ 378 ആയി കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 378 ആയി കുറഞ്ഞു. രോഗം ബാധിച്ച്​ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,387 ആണ്​. വെള്ളിയാഴ്​ച പുതുതായി​ 75 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 64 പേർ സുഖം പ്രാപിച്ചു​. ആറുപേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,411 ആയി. ഇതിൽ 5,35,373 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,651 ആയി ഉയർന്നു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 18, റിയാദ് 15, മദീന 7, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 6, അൽഖസീം 5, തബൂക്ക് 5, നജ്റാൻ 3, ഹാഇൽ 3, അസീർ 2, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 1, അൽബാഹ 1. സൗദി അറേബ്യയിൽ ഇതുവരെ 40,480,449 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - covid The number of critically ill people in Saudi Arabia has dropped to 378

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.