റിയാദ്: സൗദി അറേബ്യയിലെ 13 പ്രവിശ്യകൾ തമ്മിൽ യാത്രാവിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ ഒഴിവാക്കാനാവാത്ത വിധം അത്യാവശ്യമായ യാത്ര നടത്തേണ്ടി വരുന്നവർ മുൻകൂർ അനുമതി തേടണമെന്ന് പബ്ലിക് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. അതോറിറ്റി വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
roc@ps.moi.gov.sa എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ അയക്കണം. ഏത് സമയത്തും ഇ-മെയിൽ അയക്കാം. ഇതിന് വേണ്ടി രൂപവത്കരിച്ച പ്രത്യേക സമിതി അപേക്ഷ പരിശോധിച്ച് അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യും. ഇ-മെയിൽ അയക്കുേമ്പാൾ തിരികെ ബന്ധപ്പെടാൻ ആവശ്യമായ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അതിൽ ഉൾക്കൊള്ളിക്കണം.
യാത്ര ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങളും യാത്രയ്ക്കുള്ള കാരണവും യാത്ര ചെയ്യുന്ന മാർഗവും വ്യക്തമായി സൂചിപ്പിക്കണം. അത് വ്യക്തവും ന്യായവുമായ കാരണമായിരിക്കണം. സമിതിക്ക് ബോധ്യപ്പെടുകയും വേണം. ബോധ്യപ്പെട്ടാൽ പ്രവിശ്യകളിൽ നിന്ന് പ്രവിശ്യകളിലേക്ക് യാത്രയ്ക്ക് അനുമതി ലഭിക്കും.
അത്ര അത്യാവശ്യമില്ലാത്ത, എന്നാൽ വൈദ്യസംബന്ധമായ യാത്ര നടത്തണമെന്നുണ്ടെങ്കിൽ 997 എന്ന നമ്പറിൽ ബന്ധപ്പെടാം. സൗദി റെഡ് ക്രസൻറ് അതോറിറ്റിയിൽ നിന്ന് മറുപടി സന്ദേശം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.