കോവിഡ്​ ബാധിച്ച്​ സൗദിയിൽ ഏഴ്​ മരണം കൂടി; 143 പേർ ഗുരുതരാവസ്ഥയിൽ 

റിയാദ്​: കോവിഡ്​ ബാധിച്ച് ഏഴുപേർ കൂടി സൗദി അറേബ്യയിൽ മരിച്ചു. ഏഴും വിദേശികളാണ്​. നാലു പേർ മക്കയിലും മൂന്നുപേർ ജിദ്ദയിലുമാണ്​ മരിച്ചത്​. 39നും 87നും  ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇതോടെ ഇതുവരെയുള്ള ആകെ മരണ സംഖ്യ 191 ആയി. പുതിയ രോഗികളുടെ എണ്ണവും തിങ്കളാഴ്​ച ഉയർന്നു. 1645 ആളുകളിലാണ്​  പുതുതായി രോഗം കണ്ടെത്തിയത്​.​ 

രാജ്യത്ത്​ ഇതുവരെ റിപ്പോർട്ട്​ ചെയ്യ​പ്പെട്ട കോവിഡ്​ കേസുകളുടെ എണ്ണം ഇതോടെ 28656 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12006  കോവിഡ്​ ടെസ്​റ്റുകൾ രാജ്യത്ത്​ നടന്നു. ഇതോടെ ആകെ ടെസ്​റ്റുകളുടെ എണ്ണം 364,561 ആയി. പുതിയ രോഗികളിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്​ ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

അതിൽ 19 ശതമാനം സൗദികളും 81 ശതമാനം  വിദേശികളുമാണ്​. നാല്​​​ ശതമാനം കുട്ടികളും മൂന്ന്​​ ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്​. 342 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ  എണ്ണം 4476 ആയി ഉയ​ർന്നു. ചികിത്സയിൽ കഴിയുന്ന 23989 ആളുകളിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. രോഗികളെ കണ്ടെത്താൻ  ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 18 ദിവസം പിന്നിട്ടു. 

വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധന  തുടരുകയാണ്​. നാലുപേർ മരിച്ചതോടെ മക്കയിൽ മരണസംഖ്യ 82ഉം മൂന്നു മരണത്തോടെ ജിദ്ദയിൽ 50ഉം ആയി. 

പുതിയ രോഗികൾ:
മക്ക 287, ദമ്മാം 261, ജിദ്ദ 261, ജുബൈൽ 217, മദീന 152, ഹുഫൂഫ്​ 133, റിയാദ്​ 131, ബേഷ്​ 53, ഖോബാർ 26, ത്വാഇഫ്​ 14, സഫ്​വ 13, യാംബു 9, ഖുൻഫുദ 9, നാരിയ 8,  ഖുറയാത്ത്​ 7, അൽമജാരിദ 6, റാബിഗ്​ 6, സുൽഫി 5, ദറഇയ 5, അൽജഫർ 4, ദഹ്​റാൻ 4, തബൂക്ക്​ 4, അറാർ 4, ഖർജ്​ 4, ഖത്വീഫ്​ 3, ബുറൈദ 3, ഖമീസ്​ മുശൈത്ത്​ 1,  മഹായിൽ 1, അബ്​ഖൈഖ്​ 1, റാസതനൂറ 1, അൽറസ്​ 1, ഖൈബർ 1, ഖുലൈസ്​ 1, അൽഅദാബി 1, സബ്​യ 1, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 1, ഹാഇൽ 1, തബർജൽ 1,  ഹുത്ത ബനീ തമീം 1, ദുർമ 1.

മരണസംഖ്യ:
മക്ക 82, ജിദ്ദ 50, മദീന 33, റിയാദ്​ 8, ഹുഫൂഫ്​ 4, ദമ്മാം 4, ജുബൈൽ 2, അൽഖോബാർ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, ബുറൈദ 1, അൽബദാഇ 1, തബൂക്ക്​  1.

Tags:    
News Summary - covid saudi updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.