കോവിഡ്; സൗദിയിൽ റിയാദ് പ്രവിശ്യയിൽ പുതിയ രോഗികൾ വീണ്ടും കൂടുന്നു
ജിദ്ദ: സൗദിയിൽ റിയാദ് പ്രവിശ്യയിൽ ഒരിടവേളക്ക് ശേഷം വീണ്ടും പുതിയ രോഗികൾ കൂടുന്നു. ഇന്ന് 334 പേർക്കാണ് റിയാദിൽ രോഗം ബാധിച്ചത്. രാജ്യത്താകെ ഇന്ന് 1,226 പുതിയ രോഗികളും 1,128 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,04,960 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,86,011 ഉം ആയി. രോഗബാധിതരിൽ ഇന്ന് 14 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,020 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി 10,929 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇവരിൽ 1,430 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.24 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 334, മക്ക 260, കിഴക്കൻ പ്രവിശ്യ 158, അസീർ 140, അൽ ഖസീം 93, മദീന 56, നജ്റാൻ 47, ജീസാൻ 41,ഹായിൽ 38, അൽബാഹ 23, വടക്കൻ അതിർത്തി മേഖല 18, തബൂക്ക് 14, അൽ ജൗഫ് 4. ഇതുവരെ രാജ്യത്ത് 2,06,58,065 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.