?????????

കോവിഡ്: തിരുവനന്തപുരം സ്വദേശി അൽഖർജിൽ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് മലയാളി അൽഖർജിൽ നിര്യാതനായി. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയിൽ പുത്തൻവീട്ടിൽ ഫസലുദീൻ (54) ആണ് മരിച്ചത്. അൽഖർജ് മോ​േഡൺ ഇൻഡസ്‌ട്രിയൽ സിറ്റിയിലെ യൂനിവേഴ്സൽ പ്രൊജക്​ട്​സ്​ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. 


പിതാവ്: മുഹമ്മദ്‌ ഖാദർ, മാതാവ്: ജമീല ബീവി. ഭാര്യ: അനീസ ബീവി, മകൾ: ഹസീന, മരുമകൻ: സനീഷ്. അൽഖർജ് കിങ്​ ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള  നടപടിക്രമങ്ങളുമായി കമ്പനി അധികൃതരും അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.

Tags:    
News Summary - covid death at riyad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.