അഹമ്മദ് ബഷീർ ഐക്കരപ്പടി, മുഹമ്മദ് ബഷീർ തൃപ്പനച്ചി

കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു. ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കൽ അഹമ്മദ് ബഷീർ (പാക് ബഷീർ 61), പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി കളത്തിങ്ങൽ മുഹമ്മദ് ബഷീർ കോടാലി (49) എന്നിവരാണ് മരിച്ചത്.

മരിച്ച അഹമ്മദ് ബഷീർ കോവിഡ് ബാധിച്ച് 10 ദിവസങ്ങളായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 35 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നിലവിൽ ജിദ്ദ മെഡിക്കൽ എന്ന സ്ഥാപനത്തിൽ സെയിൽസ്മാനായിരുന്നു. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ അംഗവും ഹജ്ജ് വളണ്ടിയർ സേവനത്തിൽ നിറസാന്നിധ്യവുമായിരുന്നു. പിതാവ്: പാക് മുഹമ്മദ്, മാതാവ്: ആയിഷ ബീവി, ഭാര്യ: ഷാഹിന, മക്കൾ: ഫവാസ്, ഫാസിൽ (യു.കെ), ശബ്ന, ഷിമില. മരുമകൻ: മൻസൂർ (റിയാദ്), സഹോദരങ്ങൾ: സൈഫുദ്ധീൻ, മെഹബൂബ് (ഇരുവരും ജിദ്ദ), റംലത്ത്, ഹഫ്സ, നജ്മ, സീനത്ത്, മെഹറുന്നിസ.

കോവിഡ് ബാധിച്ച് രണ്ടാഴ്ചയോളമായി ചികിത്സയിലിരിക്കെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു കളത്തിങ്ങൽ മുഹമ്മദ് ബഷീർ കോടാലി മരിച്ചത്. ജിദ്ദയിലെ ബവാദിയിൽ സോഫ നിർമ്മാണ തൊഴിലാളിയായിരുന്നു. 20 വർഷത്തിലധികമായി പ്രവാസിയാണ് ഇദ്ദേഹം. പിതാവ്: പരേതനായ വീരാൻകുട്ടി, മാതാവ്: ഖദീജ, ഭാര്യ: സലീന, മക്കൾ: മുഹമ്മദ് ഷബീർ, മുഹമ്മദ് തബ്ഷീർ, ഫൈഹ ഫാത്തിമ, സഹോദരങ്ങൾ: നാസർ, മുഹമ്മദ്. ഷാഹിദ, ബുഷ്‌റ.ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.