കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ദമ്മാമിൽ മരിച്ചു. കണ്ണൂർ പുളിങ്ങോം പരേതനായ കുറ്റിക്കാട്ട് ഇബ്രാഹിം ഹാജിയുടെ മകൻ അബ്‌ദുറഹ്‌മാൻ (49) ആണ് മരിച്ചത് . രണ്ടാഴ്ച്ചയോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം വെള്ളിയാഴ്ച്ചയാണ് മരിച്ചത്. 10 വർഷത്തോളമായി അൽഖോബാറിൽ ഒരു കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഭാര്യ: എം.കെ സുബൈദ, മക്കൾ: നഫീസത്തുൽ മിസ്രിയ, മുഹമ്മദ് നബീൽ, മരുമകൻ: ശഫീഖ്, സഹോദരങ്ങൾ: ഇസ്‌മായിൽ അബൂബക്കർ ഹാജി, മഹ്മൂദ് മുത്തലിബ്, കുഞ്ഞാമിന. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച്ച ദമ്മാമിൽ ഖബറടക്കി.

Tags:    
News Summary - covid death in saudi arabia dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.