Posted On
date_range Updated On
date_range ബിഷയിൽ കോവിഡ് ബാധിച്ച് രാജസ്ഥാൻ സ്വദേശി മരിച്ചു
ബിഷ: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന രാജസ്ഥാൻ സ്വദേശി മരിച്ചു. ചുറുബിദാസർ സ്വദേശിയായ ഫാറൂഖ് ഹുസൈൻ (64) ആണ് മരിച്ചത്. 27 വർഷമായി ഒരൊറ്റ സ്പോൺസറുടെ കീഴിൽ അലൂമിനിയം വർക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. അവസാനമായി നാട്ടിൽ പോയി വന്നിട്ട് ഒന്നര വർഷമായി.
നിയമനടപടികൾ പൂർത്തിയാക്കി ബിഷയിൽ ഖബറടക്കും. ബിഷയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിങ് അംഗമായ അബ്ദുൽ അസീസ് കൊണ്ടോട്ടിയും മറ്റു സാമൂഹിക പ്രവർത്തകരായ ബാബു പരിയാപുരം, ജാസി കൊണ്ടോട്ടി എന്നിവരും സഹായത്തിനായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.