അബീർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ കോർപറേറ്റ് കോമെറ്റ്സ് ട്രോഫിയുമായി
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ് ജീവനക്കാരുടെ ടീമുകൾ മാറ്റുരച്ച മൂന്നാമത് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. ജിദ്ദ, മക്ക മേഖലയിലെ വിവിധ ബ്രാഞ്ചുകളെ പ്രതിനിധാനം ചെയ്ത് ആറു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ അബീർ കോർപറേറ്റ് കോമെറ്റ്സ് ചാമ്പ്യന്മാരായി.
വനിതകൾക്കായി നടന്ന പ്രദർശന മത്സരത്തിൽ അബീർ ആംബുലെറ്ററി ആർമേഴ്സ് ടീമും വിജയിച്ചു. വിജയികൾക്ക് അബീർ മെഡിക്കൽ ഗ്രൂപ് വൈസ് പ്രസിഡന്റുമാരായ ഡോ. ജംഷിദ് അഹമ്മദ്, ഡോ. അഫ്സർ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, ഡോ. സർഫ്രാസ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. രാജ നവീദ്, കെ.എം. ഇർഷാദ്, മുഹമ്മദ് ഷഫീഖ്, സാബിത്, ഡോ. സാദ്, കെ.പി. യൂസുഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.