മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ അല്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസല്ലെന്ന് സൗദി ആരോഗ്യ മന്ത്രാ ലയം. പുതിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സൗദി സ​ ​െൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (സൗദി സി.ഡി.സി) അറിയിച്ചു.

അതേസമയം തെക്കൻ സൗദിയിലെ അസീർ നാഷനൽ ആശുപത് രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിനെ ബാധിച്ചിരിക്കുന്നത് മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്ന് അസീർ റീജ്യൻ സൈൻറിഫിക് ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി ചെയർമാൻ ഡോ. താരിഖ് അൽഅസ്റഖിയെ ഉദ്ധരിച്ച് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വീറ്റ് ചെയ്തു. മെർസ്​ നിയന്ത്രണവിധേയമാണെന്നും അപകടരമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസ് സൗദിയിൽ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും സൗദി സി.ഡി.സി ട്വിറ്ററിൽ അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഡോ. താരിഖ് അൽഅസ്റഖിയും അഭ്യർഥിച്ചിട്ടുണ്ട്.

അബഹയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ഏറ്റുമാനൂർ സ്വദേശിനിക്കും സഹപ്രവർത്തക ഫിലിപ്പിനോ വനിതക്കും കൊറോണ വൈറസ് ബാധിച്ചെന്ന നിലയിൽ നേരെത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നാണ് അവരെ ഖമീസ് മുൈശത്തിലെ അസീർ നാഷനൽ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകി വരുന്നതും. രക്തസാമ്പിളുകൾ എടുത്ത് നടത്തിയ പരിശോധനയിലാണ് കൊറോണ അല്ലെന്നും മെർസ് ആണെന്നും തെളിഞ്ഞത്. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് നഴ്സുമാരെയും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. അവർക്കാർക്കും രോഗബാധയില്ലെന്നും വ്യക്തമായി.

Tags:    
News Summary - Corona virus - Saudi Arabia - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.