വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ

റി​യാ​ദ്: ദേ​ശീ​യ, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​​ന്റെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​യി സൗ​ദി അ​റേ​ബ്യ ന​ൽ​കി​വ​രു​ന്ന തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​ക്ക് ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന​യു​ടെ വി​ദ്യാ​ഭ്യാ​സ-​ശാ​സ്ത്ര-​സാം​സ്കാ​രി​ക സ​മി​തി​യു​ടെ​യും (യു​നെ​സ്കോ) റീ​ജ​ന​ൽ സെ​ന്റ​ർ ഫോ​ർ ക്വാ​ളി​റ്റി ആ​ൻ​ഡ് എ​ക്സ​ല​ൻ​സ് ഇ​ൻ എ​ജു​ക്കേ​ഷ​​ന്റെ​യും (ആ​ർ.​സി.​ക്യു.​ഇ) പ്ര​ശം​സ. വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ സൗ​ദി ന​ട​ത്തു​ന്ന നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ മേ​ഖ​ല​യു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ​യേ​കു​ന്ന​താ​ണെ​ന്ന് യു​നെ​സ്കോ വി​ല​യി​രു​ത്തി. ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നും വി​ദ്യാ​ഭ്യാ​സ രം​ഗം ന​വീ​ക​രി​ക്കാ​നു​മു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​പ​ര​മാ​യ പ​ങ്കി​നെ യു​നെ​സ്കോ പ്ര​ശം​സി​ച്ചു.

ഫ​ല​സ്തീ​ൻ വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ സൗ​ദി അ​റേ​ബ്യ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

Tags:    
News Summary - Contributions in the field of education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.