റിയാദ്: സൗദി അറേബ്യയും ഈജിപ്തും മൂന്നു സഹകരണ കരാറുകളും ധാരണാപത്രവും ഒപ്പുവെച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ ഈജിപ്ഷ്യൻ സന്ദര്‍ശനത്തിനിടെയാണ് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചത്. ഈജിപ്തിലെ വിവിധ പദ്ധതികള്‍ കിരീടാവകാശി ഉദ്ഘാടനം ചെയ്തു. സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച ബ്രിട്ടനിലേക്ക് തിരിക്കും. ഈജിപ്ത് പ്രസിഡൻറ് അബ്ദുൽഫത്താഹ് അൽ സീസിയുടെയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്സല്മാെൻറയും സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് കരാറുകളിൽ ഒപ്പുവെച്ചത്. പരിസ്ഥിതി സംരക്ഷണ മേഖല, സൗദി- ഈജിപ്ത് നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനുള്ള ഭേദഗതി, ഇൻവെസ്റ്റ്മെൻറ് ഫണ്ട് പ്രവർത്തനക്ഷമമാക്കല്‍, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് ഒപ്പുവെച്ച കരാറുകള്‍.
ത്രിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് കിരീടാവകാശി കെയ്റോയിൽ എത്തിയത്. കഴിഞ്ഞ വർഷം കിരീടാവകാശിയായി ചുമതലയേറ്റ ശേഷം മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന പ്രഥമ വിദേശ സന്ദർശനമാണിത്. സർവ മേഖലകളിലും സൗദി അറേബ്യയുമായുള്ള സഹകരണം ശക്തമാക്കുന്നതിന് ഈജിപ്ത് ആഗ്രഹിക്കുന്നതായി കിരീടാവകാശിയുമായി നടത്തിയ ചർച്ചയിൽ പ്രസിഡൻറ് അബ്ദുൽഫത്താഹ് അൽസീസി പറഞ്ഞു.
കെയ്റോയിൽ കോപ്റ്റിക് ഓർത്തഡോക്‌സ് പോപ്പിെൻറ ആസ്ഥാനം സന്ദർശിച്ച കിരീടാവകാശി പോപ്പ് തവാദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. അൽഅസ്ഹര്‍ സര്‍വകലാശാലയിലെ പുനരുദ്ധാരണ നവീകരണ പദ്ധതി കിരീടാവകാശി ഉദ്ഘാടനം ചെയ്തു. സൂയസ് കനാൽ, ഇസ്മായിലിയ ടണൽ എന്നിവയും അദ്ദേഹം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.