ഏഴാച്ചേരി രാമചന്ദ്രൻ
റിയാദ്: 44ാമത് വയലാർ അവാർഡിന് അർഹനായ കവി ഏഴാച്ചേരി രാമചന്ദ്രനെ റിയാദിലെ കേളി കലാസാംസ്‌കാരിക വേദി സാംസ്‌കാരിക വിഭാഗം അഭിനന്ദിച്ചു. അദ്ദേഹത്തിെൻറ 'ഒരു വെർജീനിയൻ വെയിൽക്കാലം'എന്ന കവിത സമാഹാരത്തിനാണ് അവാർഡ്. എന്നും ശരിയുടെ പക്ഷത്ത് ഇടതുപക്ഷ മാനവികത ഉയർത്തിപ്പിടിച്ച അദ്ദേഹം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻറുമാരിലൊരാളാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡൻറായും പ്രവര്‍ത്തിക്കുന്നു. മലയാളികളുടെ ചുണ്ടിൽ എന്നും തത്തിക്കളിക്കുന്ന 'ചന്ദന മണിവാതിൽ പാതിചാരി'എന്നുതുടങ്ങുന്ന ഗാനമുള്‍പ്പെടെ 30ലധികം ചലച്ചിത്ര ഗാനങ്ങള്‍ രചിച്ചു.
ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്, നീലി, കയ്യൂർ, ഗന്ധമാദനം, എന്നിലൂടെ, തങ്കവും തൈമാവും (ബാലകവിതകൾ), ജാതകം കത്തിച്ച സൂര്യൻ, മഴ വരയ്‌ക്കുന്ന ഗുഹാചിത്രങ്ങൾ, അമ്മവീട്ടിൽപ്പക്ഷി (ബാലകവിതകൾ), ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമപ്പുസ്തകം) എന്നിവ പ്രധാന കൃതികളാണ്. മൂന്നു തവണ സംസ്ഥാന സർക്കാറിെൻറ അവാർഡ് ഉൾപ്പെടെ പ്രഫഷനൽ നാടക ഗാനരചനക്ക് വിവിധ പുരസ്കാരങ്ങൾ നേടി.
കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പതിത ജനവിഭാഗങ്ങളുടെ പടപ്പാട്ടുകാരനായി എന്നും നിലകൊണ്ടു. ജനപക്ഷ രാഷ്ട്രീയത്തിനു മുന്നിൽ ആത്മവീര്യത്തോടെ നിലകൊണ്ട അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.