അ​ൽ ഹി​ലാ​ൽ വ​നി​ത ടീ​മി​ൽ ഇ​ടം​നേ​ടി​യ കീ​ർ​ത്ത​ജ​യെ റി​യാ​ദ് ടാ​ക്കീസ് അ​നു​മോ​ദി​ച്ച​പ്പോ​ൾ 

അ​ൽ ഹി​ലാ​ൽ വ​നി​ത ടീ​മി​ൽ ഇ​ടം​നേ​ടി​യ കീ​ർ​ത്ത​ജ​യെ അ​നു​മോ​ദി​ച്ചു

റി​യാ​ദ്: പ്ര​മു​ഖ സൗ​ദി ഫു​ട്ബാ​ൾ ക്ല​ബാ​യ ‘അ​ൽ ഹി​ലാ​ലി​െൻറ’ അ​ണ്ട​ർ 15 വ​നി​താ ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​ജ​യെ റി​യാ​ദ് ടാ​ക്കി​സ് അ​നു​മോ​ദി​ച്ചു. നീ​ല ജേ​ഴ്സി​യ​ണി​യാ​ൻ ഭാ​ഗ്യം ല​ഭി​ച്ച ഈ ​മി​ടു​ക്കി റി​യാ​ദ് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ​യും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​നു​മോ​ദ​ന സ​ദ​സി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യും റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ കീ​ർ​ത്ത​ജ​യെ ഈ ​നേ​ട്ട​ത്തി​ന് സ​ജ്ജ​രാ​ക്കി​യ പ​രി​ശീ​ല​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

റി​യാ​ദ് ടാ​ക്കീസ് ര​ക്ഷാ​ധി​കാ​രി അ​ലി ആ​ലു​വ, പ്ര​സി​ഡ​ൻ​റ് റി​ജോ​ഷ് ക​ട​ലു​ണ്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് കീ​ർ​ത്ത​ജ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ന​സ് വ​ള്ളി​കു​ന്നം, ട്ര​ഷ​റ​ർ സോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​രി കാ​യം​കു​ളം, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, ഷ​മീ​ർ ക​ല്ലി​ങ്ക​ൽ, സ​ജീ​ർ സ​മ​ദ്, അ​ൻ​വ​ർ യൂ​ന​സ് ഇ​ടു​ക്കി, ഉ​മ​റ​ലി അ​ക്ബ​ർ, ഹു​സൈ​ൻ സാ​പ്പി, അ​ബ്​​ദു​റ​ഹ്​​മാ​ൻ, ജോ​സ് മാ​സ്​​റ്റ​ർ, ജോ​മി ചെ​ങ്ങ​ന്നൂ​ർ, റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്പോ​ർ​ട്സ് പ​രി​ശീ​ല​ക​നും യൂ​ത്ത് സോ​ക്ക​ർ അ​ക്കാ​ദ​മി അ​മ​ര​ക്കാ​ര​നും മു​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ക​ളി​ക്കാ​ര​നു​മാ​യ ഷ​ഫീ​ക്ക് ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​നി​ക്ക് ല​ഭി​ച്ച ഈ ​വ​ലി​യ അം​ഗീ​കാ​ര​ത്തി​നും അ​നു​മോ​ദ​ന സ​ദ​സ്സി​നും കീ​ർ​ത്ത​ജ​യും പി​താ​വ് വി​നോ​ദ്, അ​മ്മ സു​മി​ത, സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​ക് എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. 

Tags:    
News Summary - congratulates to Keerthaja on her place in the Al Hilal women's team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.