Posted On
date_range Updated On
date_range കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ചു
ദമ്മാം: രോഗം തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കണ്ണമംഗലം പ്രവാസി ചാരിറ്റബ്ൾ ട്രസ്റ്റ് അനുശോചന യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. അനുശോചന സമ്മേളനത്തിൽ കിപ്റ്റ് പ്രസിഡന്റ് പി.ടി. അലവി ചേറൂർ അധ്യക്ഷത വഹിച്ചു.
കോഓഡിനേറ്റർ അബ്ദുൽ ജലീൽ കണ്ണേത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ പി.ടി. യൂസഫ് സാലിഹ്, കിളിനാക്കോട് ഗഫൂർ, എൻ.കെ. ചേറൂർ, ഉമർ തോട്ടശ്ശേരിയാറ എന്നിവർ പങ്കെടുത്തു. സെക്രട്ടറി എൻ.പി. സന്തോഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.