ജുബൈൽ ഒ.ഐ.സി.സി സംഘടിപ്പിച്ച ഡോ. മൻമോഹൻ സിങ് അനുശോചന യോഗം
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. മൻമോഹൻ സിങ് അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. റീജനൽ പ്രസിഡന്റ് ഇ.കെ. സലിം മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ ഡോ. മൻമോഹൻ സിങ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. അദ്ദേഹം സാമ്പത്തിക ശാസ്ത്രം, നയതന്ത്രം, രാഷ്ട്രീയശാസ്ത്രം എന്നിവയിൽ സമന്വയിച്ച പ്രോജ്വല പ്രൗഢിയായിരുന്നു. സാമ്പത്തിക ഉദാരവത്കരണം വഴി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കിയ ഈ സാമ്പത്തിക ശാസ്ത്രജ്ഞനെ ചരിത്രം ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി എന്നും വിലയിരുത്തും.
വിപ്ലവകരമായ സാമ്പത്തികനയങ്ങളും സാമൂഹിക പദ്ധതികളുമായി അദ്ദേഹം രാജ്യത്തെ ദശകങ്ങളോളം സ്വാധീനിച്ച മഹാനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും രാഷ്ട്രീയരംഗത്തിനും തീരാനഷ്ടമായി മാറുന്നു എന്നും അനുശോചന പ്രസംഗം നിർവഹിച്ചവർ അഭിപ്രായപ്പെട്ടു.
അഷ്റഫ് മൂവാറ്റുപുഴ, ശിഹാബ് കായംകുളം, സലാം ആലപ്പുഴ, ഷാനവാസ്, അഷ്റഫ്, ശിഹാബ് മങ്ങാടൻ, കെ.പി. മുനീർ, ശംസുദ്ദീൻ പള്ളിയാലിൽ, സനിൽ കുമാർ, വിത്സൺ തടത്തിൽ, അബ്ദുൽ കരിം, നസീർ തുണ്ടിൽ, എൻ.പി. റിയാസ്, അഷിഖ്, ലിബി ജെയിംസ്, നജുമുന്നിസ റിയാസ്, ജെയിംസ് കൈപ്പള്ളിൽ, ഷാജിദ് കാക്കൂർ, മനോജ്, അജ്മൽ താഹ, ഷെമീം, സതീഷ് കുമാർ, വഹീദ ഫാറൂഖ്, റിനു മാത്യു, ശരത്, ഈസ, അലൻ, അമൽ, നിതിൻ, ഷാമിൽ, ഹസീദ്, മുർത്തദ, നാസറുദ്ദീൻ, ഗസാലി, പ്രിയ അരുൺ, ദിവ്യ മനോജ്, ആസ്മി അഷ്റഫ്, സുമയ്യ അജ്മൽ, റഷീദ്, നാജിയ, അജിത്ത്, ഷിജ എന്നിവർ സംസാരിച്ചു. വിൽസൺ പാനായിക്കുളം സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.