Posted On
date_range Updated On
date_range ഇസ്രായേൽ സേന ആശുപത്രി കത്തിച്ചതിനെ അപലപിച്ചു
റിയാദ്: ഇസ്രായേൽ സേന വടക്കൻ ഗസ്സ മുനമ്പിലെ ആശുപത്രി കത്തിച്ച സംഭവത്തിൽ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആശുപത്രിക്ക് ഇസ്രായേൽ സേന തീയിടുകയും അന്താരാഷ്ട്ര നിയമങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവ ലംഘിച്ച് രോഗികളെയും മെഡിക്കൽ ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തതിനെതിരെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, ഏറ്റവും അടിസ്ഥാന മാനുഷികവും ധാർമികവുമായ മാനദണ്ഡങ്ങൾ എന്നിവയുടെ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.