ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി ജു​ബൈ​ൽ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ

ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ജു​ബൈ​ൽ ‘രാ​ജ്പ​ഥ്-​റി​പ്പ​ബ്ലി​ക് വി​ചാ​രം’


ജു​ബൈ​ൽ: ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി ജു​ബൈ​ൽ മേ​ഖ​ല ‘രാ​ജ്പ​ഥ്-​റി​പ്പ​ബ്ലി​ക് വി​ചാ​രം’ ത​ല​ക്കെ​ട്ടി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജു​ബൈ​ൽ മെ​ഡി​കെ​യ​ർ ആ​ശു​പ​ത്രി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജ്യ​ത്തി​​ന്റെ ച​രി​ത്ര നാ​മ​ങ്ങ​ളെ​യും നി​ർ​മി​തി​ക​ളെ​യും മാ​യ്ച്ചു​ക​ള​യു​ക​യും ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദ​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​കൂ​ടം, മൗ​നം ദീ​ക്ഷി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ, ജ​ന​ങ്ങ​ളി​ൽ ഇ​വ്വി​ഷ​യ​ക​മാ​യി അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഐ.​സി.​എ​ഫ് ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി ശ​രീ​ഫ് മ​ണ്ണൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ശി​ഹാ​ബ് കാ​യം​കു​ളം, അ​സ്‌​ലം ബീ​മാ​പ​ള്ളി, താ​ജു​ദ്ദീ​ൻ സ​ഖാ​ഫി, ജ​ഹ്ഫ​ർ അ​സ്ഹ​രി, ഉ​നൈ​സ് എ​ർ​മാ​ളം, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷൗ​ക്ക​ത്ത​ലി കെ.​സി നീ​ല​ഗി​രി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഷ​ഫീ​ഖ് കു​മ്പ​ള സ്വാ​ഗ​ത​വും അ​ഫ്സ​ൽ നി​ല​മ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - College of Arts Cultural center Jubail 'Rajpath-Republic Thought'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.