ചുട്ടു​െപാള്ളുന്നു. മരുഭൂമി: ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്​

റിയാദ്: വേനൽ കടുക്കു​േമ്പാൾ ജാഗ്രത നിർദേശവുമായി സൗദി ആരോഗ്യ വകുപ്പ്​. രാവും പകലും ഉഷ്​ണമാപിനി 40 ഡിഗ്രിയിൽ നിന്ന്​ ത​ാഴേക്കിറങ്ങാത്ത അവസ്ഥ ജീവന്​ തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പ്​ നൽകിയാണ്​ പൊതുജനാരോഗ്യ വകുപ്പ്​ രംഗത്തുവന്നിരിക്കുന്നത്​. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്നടിക്കുന്ന തീക്കാറ്റും സൂര്യതാപവും ഗുരുതര ശാരീരിക പ്രശ്​നങ്ങളുണ്ടാക്കുമെന്നും സൂര്യാഘാതത്തിൽ നിന്ന്​ രക്ഷ​നേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും നിർദേശം നൽകുന്നതായി വകുപ്പ്​ ഉപമേധാവി ഡോ. യൂസുഫ്​ അൽഒമ്​റാൻ അറിയിച്ചു. ജീവന്​ തന്നെ ഭീഷണിയാകുന്ന ചൂട്​ കാലാവസ്​ഥയാണ്​ ഇൗ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്​. ശരീരത്തിൽ വലിയ തോതിൽ നിർജലീകരണത്തിന്​ കാരണമാകും. മരണം വരെ സംഭവിക്കാവുന്ന ഇൗ അവസ്ഥയെ പ്രതിരോധിക്കാൻ കൂടിയ അളവിൽ ജലപാനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശരീരത്തിൽ നേരിട്ട്​ സൂര്യരശ്​മികൾ പതിക്കുന്ന സാഹചര്യം ഒഴിവാക്കണം. കുട്ടികളെ നിറുത്തിയിട്ട വാഹനങ്ങളിൽ ഒറ്റക്കിരുത്തി പോകരുത്​. അടച്ചുപൂട്ടിയ വാഹനങ്ങൾക്കുള്ളിൽ അധികം സമയം ഇരുന്നാൽ കടുത്ത ചൂടേറ്റുള്ള ശാരീരികാഘാതം ഉണ്ടാകാനും മരണം വരെ സംഭവിക്കാനും ഇടയാക്കും. മക്ക, മദീന, റിയാദ്​, അൽഖർജ്​, അറാർ, ബുറൈദ, ദമ്മാം, അൽഅഹ്​സ, ഹൊഫൂഫ്​, തബൂക്ക്​ തുടങ്ങിയ മേഖലകളിലാണ്​ അതിശക്തമായ ചൂട്​ അനുഭവപ്പെടുന്നത്​. വെള്ളിയാഴ്​ച റിയാദിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്​ 44 ആണ്​. അതും വൈകീട്ട്​ അഞ്ചിന്​. രാത്രിയിൽ പോലും ചൂടിന്​ കുറവ്​ വരുന്നില്ല. അന്തരീക്ഷം മൊത്തത്തിൽ തണുക്കേണ്ട പുലർച്ചയിൽ പോലും ഉഷ്​ണത്തിന്​ ശമനമില്ല. വെള്ളിയാഴ്​ച പുലർച്ചെ അഞ്ചിന്​ രേഖപ്പെടുത്തിയ കുറഞ്ഞ ചൂട്​ 32 ആയിരുന്നു. ഇതേ അവസ്ഥ തന്നെ സൗദിയിലെ മിക്കയിടങ്ങളിലും. ഇൗയാഴ്​ചയിലെ വരും ദിവസങ്ങളിലും ഇതോ ഇതിൽ കൂടുതലോ ആയിരിക്കും ചൂടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന സൂചന. അബഹ, അൽബാഹ പോലുള്ള സുഖവാസ മേഖലകളിൽ മാത്രമാണ്​ കുറഞ്ഞ ചൂട്​. ഇൗ ഭാഗങ്ങളിൽ വെള്ളിയാഴ്​ച രേഖപ്പെടുത്തിയ കൂടിയ ചൂട്​ 24 ഡിഗ്രി മാത്രമായിരുന്നു. സൂര്യാഘാതമാണ്​ വലിയ ഭീഷണി. സൂര്യതാപമേറ്റ് ശരീരത്തിലെ താപം പുറത്തുകളയുന്നതിന് തടസ്സം നേരിടുകയും പ്രധാനപ്പെട്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതമെന്ന്​ റിയാദ്​ ഷിഫ അല്‍ജസീറ പോളിക്ലിനിക്കിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോര്‍ജ് ഫിലിപ്പ് പറഞ്ഞു. 

സൂര്യാഘാതം അന്തരീകാവയവങ്ങളെ ബാധിക്കുമെന്നും ജീവന്‍ തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൃക്കരോഗികള്‍, ഹൃദ്രോഗികള്‍, കൊച്ചുകുട്ടികള്‍, പ്രായാധിക്യമുള്ള ആളുകള്‍, അമിതവണ്ണമുള്ളവര്‍ എന്നിവര്‍ക്ക് സൂര്യതാപമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരം അമിതമായി വിയര്‍ത്തതിന് ശേഷം ജലാംശം കുറഞ്ഞ് വരണ്ടതാവും, തലവേദനയും തലകറക്കവും അനുഭവപ്പെടും, ശരീരത്തി​​​െൻറ ചൂട്​ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാകും, ചര്‍മത്തി​​​െൻറ നിറം ചുവപ്പാകും, ശരീരത്തെ നിയന്ത്രിക്കാന്‍ ഹൃദയം ശ്രമിക്കുന്നതിനാൽ ഹൃദയമിടിപ്പ് വര്‍ധിക്കും, മനം പുരട്ടല്‍, ഛര്‍ദി എന്നിവയുണ്ടാകും, ശ്വസനത്തിന് പ്രയാസം അനുഭവപ്പെടും, ചിലപ്പോള്‍ മാനസിക വിഭ്രാന്തി, നാവുകുഴച്ചില്‍, അബോധാവസ്ഥ എന്നിവ ഉണ്ടാകും തുടങ്ങിയവയാണ്​ സൂര്യാഘാത ലക്ഷണങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നനഞ്ഞ തുണി കൊണ്ട് പുതപ്പിക്കുക, കുടിക്കാന്‍ ശുദ്ധജലം ധാരാളമായി നല്‍കുക എന്നിയാണ്​ പ്രാഥമികമായ പ്രതിവിധി. 

അമിതമായ ചൂട് ദഹന പ്രക്രിയയെ തകരാറിലാക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ വെള്ളം കുടിക്കുകയും മാംസാഹാരങ്ങൾ ഒഴിവാക്കുകയും എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ തെരഞ്ഞെടുക്കുകയും കുട്ടികളുടെ കാര്യത്തിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണമെന്ന്​ സഫാമക്ക പോളിക്ലിനിക്കിലെ ശിശുരോഗ വിദഗ്​ധൻ ഡോ. പി. മുകുന്ദൻ പറഞു.

Tags:    
News Summary - climates-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.