സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ ബത്ഹയില്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്യുന്നു
സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ ബത്ഹയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ ബത്ഹയിലെ മെയിന്‍ സ്ട്രീറ്റിൽ മര്‍ക്കസ് ജമാല്‍ കോംപ്ലക്സിന് സമീപം പ്രവർത്തനം ആരംഭിച്ചു. ഫ്ലീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹീം, എക്സിക്യുട്ടീവ് ഡയറക്ടര്‍ മുഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്‍റ് ഫിനാന്‍സ് ഹസീബ് റഹ്മത്ത് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന വില്‍പനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അനേകം ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്. വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വസ്ത്ര ശേഖരം, ഹോം ലിനന്‍ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യത്തിന്‍റെ ഭാഗമായാണ് ബത്ഹയില്‍ വീണ്ടുമൊരു സ്റ്റോര്‍ ഓപ്പണ്‍ ചെയ്തതെന്നും ഉപഭോക്താക്കള്‍ തരുന്ന മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്നും റിയാദിലെ മൂന്നാമത്തെ ബ്രാഞ്ചാണ് ഇപ്പോൾ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അടുത്ത ബ്രാഞ്ച് മാർച്ചിൽ അല്‍ ഖുറയാത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹീം, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.