ത്രസിപ്പിക്കുന്ന ഓഫറുമായി സിറ്റി ഫ്ലവര്‍ അല്‍ ഖുറയാത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെന്‍റ് സ്റ്റോര്‍ വടക്കൻ സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽ പ്രവര്‍ത്തനം ആരംഭിച്ചു. അൽജൗഫിലെ മക്ക മുക്കറമ റോഡില്‍ നജദ് പാര്‍ക്കിന് സമീപം അല്‍ ഹമീദിയ സ്ട്രീറ്റില്‍ സജ്ജീകരിച്ച സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെന്‍റ് സ്റ്റോര്‍ ഫ്ലീരിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ടി.എം. അഹമ്മദ്‌ കോയ, സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹിം, എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ്‌ കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ്‌ കോയ, ബിസിനസ്സ് രംഗത്തും സാമുഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഉദ്ഘാടന വില്‍പനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ അനേകം ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജീകരി ച്ചിരിക്കുന്നത്‌. റമദാന്‍ സ്പെഷ്യല്‍ വിഭവങ്ങള്‍ക്ക് പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നു. വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വസ്ത്ര ശേഖരം, ഹോം ലിനന്‍ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യത്തിന്‍റെ ഭാഗമായാണ് അല്‍ ഖുറയാത്തില്‍ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ തരുന്ന മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്നും മാനെജ്മെന്‍റ് വക്താക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    
News Summary - City Flower has launched its operations in Al Qurayat with an exciting offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.