Posted On
date_range Updated On
date_range സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ; ഇന്ന് മൂന്ന് മത്സരങ്ങൾ
ജിദ്ദ: 20ാമത് സിഫ് ഈസ്ടീ ഫുട്ബാൾ ടൂർണമെന്റിൽ വെള്ളിയാഴ്ച മൂന്ന് മത്സരങ്ങൾ നടക്കും. രാത്രി ഒമ്പതിന് നടക്കുന്ന എ ഡിവിഷൻ മത്സരത്തിൽ എൻ. കൺഫോർട്സ് എ.സി.സി എഫ്.സി എ ടീം, റീം അൽ ഔല ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായി ഏറ്റുമുട്ടും. വൈകീട്ട് 6.30ന് ഡിവിഷൻ മത്സരത്തിൽ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ, സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ എലൈറ്റ് എന്നീ ടീമുകൾ തമ്മിലും രാത്രി 7.45ന് തുടങ്ങുന്ന ബി ഡിവിഷൻ മത്സരത്തിൽ ഐ.ടി സോക്കർ എഫ്.സി, സോക്കർ ഫ്രീക്സ് ടീമുമായും ഏറ്റുമുട്ടും. കാണികളിൽനിന്നും ഭാഗ്യനറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് ജീപാസ് നൽകുന്ന ആകർഷണീയങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.