ജിദ്ദ: കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആൻഡ് റിസര്‍ച് (സി.ഐ.ഇ.ആര്) മദ്റസകളുടെ ഈ വർഷത്തെ അഞ്ച്, ഏഴ് ക്ലാസുകളുടെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻററുകൾക്ക് കീഴിൽ നടക്കുന്ന സി.ഐ.ഇ.ആര് മദ്റസകളിലെ 100 ശതമാനം വിദ്യാർഥികളും പരീക്ഷയിൽ വിജയിച്ചു.
ആയിഷ ആലുങ്ങൽ ജിദ്ദ, ഹനീൻ നഫീസ ഷമീർ ദമ്മാം, ജസാ ഫാത്വിമ ജിദ്ദ, ജസീൽ അഹമ്മദ് ജിദ്ദ, മിൻഹാ ബഷീർ ജിദ്ദ, മുഹമ്മദ് റിസ്വാൻ ജുബൈൽ, നുമ ഫാത്തിമ ജിദ്ദ, ഷാരിഖ് മുസ്തഫ ജിദ്ദ എന്നിവർ അഞ്ചാം ക്ലാസിലും ഫൈഹ മുഹമ്മദ് റഫീഖ് ദമ്മാം, ഹംന ഇംതിയാസ് റിയാദ്, ലാനിക മുസമ്മിൽ ദമ്മാം, നാസിം അസ്കർ ജിദ്ദ, ഫാത്വിമ നഹ്ല ദമ്മാം, വി.കെ. സിയ ജുബൈൽ എന്നിവർ ഏഴാം ക്ലാസിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
കോഴിക്കോട് സി.ഐ.ഇ.ആര് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയര്മാന് ഡോ. ഇ.കെ. അഹമ്മദ് കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സമിതി യോഗത്തില്‍ കണ്‍വീനര്‍ ഡോ. ഐ.പി. അബ്ദുസ്സലാം, കെ. അബൂബക്കര്‍ മൗലവി പുളിക്കല്‍, വഹാബ് നന്മണ്ട, എം.ടി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരീക്ഷയിൽ ഉന്നതവിജയം നേടിയ മുഴുവൻ കുട്ടികളെയും സൗദി ഇന്ത്യൻ ഇസ്ലാഹി നേതാക്കൾ ആശംസ അറിയിച്ചു. പരീക്ഷ ഫലം www.cier.co.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.