ചൈനയുടെ ചാന്ദ്രദൗത്യത്തിന്​ സൗദി സഹായം

ജിദ്ദ: സൗദി അറേബ്യയുടെ സഹായത്തോടെ ചൈനയുടെ ചാന്ദ്രദൗത്യം. തിങ്കളാഴ്​ച ചൈന വിജയകരമായി വിക്ഷേപിച്ച ലൂണാർ കമ്യൂണിക്കേഷൻസ്​ റിലേ സാറ്റലൈറ്റിലാണ്​ സൗദി വികസിപ്പിച്ച സംവിധാനങ്ങൾ ഉപ​േയാഗിച്ചിരിക്കുന്നത്​. 

കിങ്​ അബ്​ദുൽ അസീസ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി സിറ്റിയും ചൈന നാഷനൽ സ്​പേസ്​ അഡ്​മിനിസ്​ട്രേഷനും സംയുക്​തമായി വികസിപ്പിച്ചെടുത്ത ഒാപ്​റ്റിക്കൽ കാമറയാണ്​ ചാങ്​ഇ ^ 4 എന്ന്​ പേരിട്ട ഇൗ സാറ്റലൈറ്റി​​​െൻറ പ്രധാന പ്രത്യേകത.

ഇരുരാഷ്​ട്രങ്ങളും തമ്മിൽ നേരത്തെ ഉണ്ടാക്കിയ ധാരണയുടെ അടിസ്​ഥാനത്തിലാണ്​ ഉപഗ്രഹ സാമഗ്രികളുടെ നിർമാണം പൂർത്തിയാക്കിയത്​.2017ലാണ്​ ചൈന^സൗദി ചന്ദ്ര പര്യവേഷണ സഹകരണ കരാർ ഒപ്പുവെച്ചത്​. കൂടുതൽ മേഖലകളിലേക്ക്​ സഹകരണം വ്യാപിപ്പിക്കാൻ ഇരുപക്ഷവും ധാരണയായിട്ടുണ്ട്​. 

Tags:    
News Summary - china-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.