ചൈൽഡ്​ സേഫ്​റ്റി സീറ്റ്​; ട്രാഫിക്​ വകുപ്പ്​ പരിശോധന തുടങ്ങി

ജിദ്ദ: കുട്ടികൾ വാഹനത്തിലുണ്ടാകുമ്പോൾ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കാത്തവർക്കെതിരെ പിഴ ചുമത്തൽ ആരംഭിച്ചതായി ട്രാഫിക്​ വകുപ്പ് വ്യക്തമാക്കി. അൽഅഖ്​ബാരിയ ചാനലാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

വാഹനത്തിൽ കുട്ടികൾ കയറുമ്പോൾ ഡ്രൈവർ ചൈൽഡ് സേഫ്റ്റി സീറ്റുകൾ നൽകണമെന്നാണ്​ വ്യവസ്ഥ. പിൻസീറ്റ്​ ഉള്ള വാഹനത്തിൽ പത്ത്​ വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ കയറ്റുന്നത്​ നിയമലംഘനമാണ്​.​ ഇതിന് 300നും 500നും ഇടയിൽ പിഴയുണ്ടാകും. പിൻസീറ്റ്​ ഇല്ലാത്ത വാഹനങ്ങൾക്ക്​ ഇതു ബാധകമല്ല.

സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് ഡ്രൈവറായാലും യാത്രക്കാരനായാലും 150നും 300 റിയാലിനുമിടയിൽ പിഴയുണ്ടാകുമെന്നും ട്രാഫിക്​ വകുപ്പ്​ വ്യക്തമാക്കി​. ഇത്തരം ട്രാഫിക്​ നിയമലംഘനങ്ങൾ പിടികൂടാൻ കാമറകൾ സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതു വരെ ഫീൽഡ്​ പരിശോധന വ്യാപകമാക്കാനും ദിവസവും റിപ്പോർട്ട്​ നൽകാനും ബ്രാഞ്ച്​ ഒാഫിസുകളോട്​​ ട്രാഫിക്​ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Child safety seat; The traffic department began inspections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.