ബാല നോവലിസ്റ്റ് മുഹമ്മദ് അമാനെ വേൾഡ് മലയാളി ഹോം ഷെഫ് കൂട്ടായ്മ ജിദ്ദ ഘടകം ആദരിച്ചപ്പോൾ
ജിദ്ദ: 'ഔട്ടർ സ്പേസ്' എന്ന ആദ്യ ഇംഗ്ലീഷ് നോവലിലൂടെ ലോകത്തിലെ പ്രായം കുറഞ്ഞ നോവലിസ്റ്റുകളുടെ കൂട്ടത്തിൽ ചേർക്കപ്പെട്ട മുഹമ്മദ് അമാനെ വേൾഡ് മലയാളി ഹോം ഷെഫ് (ഡബ്ല്യു.എം.എച്ച്.എഫ്) കൂട്ടായ്മ ജിദ്ദ ഘടകം ആദരിച്ചു.
മറിയംബി ടീച്ചർ, ഷിബി, സജ്ന യൂനുസ്, രമ്യ, താഹിറ, ഹഫ്സ, തസ്ലീമ എന്നിവർ ചേർന്ന് മുഹമ്മദ് അമാന്‍ ഉപഹാരങ്ങൾ നൽകി. ആദരവിന് മുഹമ്മദ് അമാൻ നന്ദി പറഞ്ഞു. സലീന മുസാഫിർ പരിപാടിക്ക് നേതൃത്വം നൽകി. ഗായിക സോഫിയ നജ്മുദ്ദീെൻറയും സുനിൽ സെയ്ദിെൻറയും മൂന്നു മക്കളിൽ ഇളയവനായ മുഹമ്മദ് അമാൻ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മൂന്നാം തരം വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.