കെ.എം.സി.സി ചെറുവാവ് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകസംഗമത്തിൽ പങ്കെടുത്ത ഭാരവാഹികൾ
റിയാദ്: കെ.എം.സി.സി ചെറുവാവ് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകസംഗമം നടത്തി. റിയാദ് എക്സിറ്റ് 20-ൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സൈദ് പെരിങ്ങാവ് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി ട്രഷറര്‍ ബഷീർ ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി എല്ലാവിധ ഇടപെടലുകൾ നടത്താനും സൗദി നാഷനൽ കമ്മിറ്റിയുടെ സുരക്ഷാപദ്ധതിയിൽ പരമാവധി ആളുകളെ ചേർക്കാനും കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിശാലമായ കാര്യങ്ങളിൽ ചർച്ചകൾ നടന്നു.
ബഷീർ സിയാംകണ്ടം ചർച്ചകൾക്ക് നേതൃത്വം നൽകി. മുനീർ വാഴക്കാട്, ഫിറോസ് പള്ളിപ്പടി, വാഹിദ് കൊണ്ടോട്ടി, മുഹമ്മദ് കുട്ടി, ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി. സലീം സ്വാഗതവും റിയാസ് സിയാംകണ്ടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.