​കൃഷ്ണേ​ന്തു ഹാ​ഷി​ർ, എ​സ്.​എ​സ് സ​ഫ, ആ​മി​ന മ​നാ​ൽ ഷ​മീം, മു​ഹ​മ്മ​ദ് റ​യ്യാ​ൻ, ഖു​ഷ്നൂ​ർ ഷാ​ഹ്, മു​ഹ​മ്മ​ദ് ഫൗ​സാ​ൻ, റു​ഷ്‌​ദ ഷ​ബീ​ർ, മു​ഹ​മ്മ​ദ് ഹാ​ഷി​ഫ്, ല​ാമിയ ബ​സ്മി അ​ൻ​വ​ർ

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ഫ​ലം: അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന് മി​ന്നും വി​ജ​യം

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ്സു​ക​ളു​ടെ പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ റി​യാ​ദ് അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മി​ക​ച്ച വി​ജ​യം കാ​ഴ്ച​വെ​ച്ചു. പ​ന്ത്ര​ണ്ടാം ക്ലാ​സ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ കൃ​ഷ്ണേ​ന്തു ഹാ​ഷി​ർ 95.2 ശ​ത​മാ​ന​ത്തോ​ടു​കൂ​ടി ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. എ​സ്.​എ​സ് സ​ഫ (94.8 ശ​ത​മാ​നം), ആ​മി​ന മ​നാ​ൽ ഷ​മീം (94 ശ​ത​മാ​നം) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും നേ​ടി. കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് റ​യ്യാ​ൻ ആ​ണ് 94 ശ​ത​മാ​ന​ത്തോ​ടെ ഒ​ന്നാം റാ​ങ്കി​ന് അ​ർ​ഹ​നാ​യ​ത്. ഖു​ഷ്നൂ​ർ ഷാ​ഹ് (93 ശ​ത​മാ​നം), മു​ഹ​മ്മ​ദ് ഫൗ​സാ​ൻ (85.6 ശ​ത​മാ​നം) തു​ട​ങ്ങി​യ​വ​ർ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും നേ​ടി. സ​യ​ൻ​സി​ലും കൊ​മേ​ഴ്സി​ലു​മാ​യി എ​ട്ട് കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി.

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. റു​ഷ്‌​ദ ഷ​ബീ​ർ 95.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. മു​ഹ​മ്മ​ദ് ഹാ​ഷി​ഫ് (94.2 ശ​ത​മാ​നം), ല​മ്യ ബ​സ്മി അ​ൻ​വ​ർ (93.6 ശ​ത​മാ​നം) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. 17 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും മാ​ർ​ക്ക് നേ​ടി. അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മാ​നേ​ജ്‌​മ​ന്റ്, കോം​പ്ല​ക്സ് മാ​നേ​ജ​ർ അ​ബ്ദു​ൽ ഇ​ലാ​ഹ് അ​ൽ മൊ​യ്‌​ന, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൗ​ക്ക​ത് പ​ർ​വേ​സ്, സ്റ്റാ​ഫ്‌ തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

Tags:    
News Summary - CBSE Exam Result: Al Yasmin International School shines success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.