സി.ബി.എസ്.​ഇ 10, 12 പരീക്ഷഫലം റിയാദ് ഇന്ത്യൻ സ്​കൂളിന് ഉന്നത വിജയം

റിയാദ്: സി.ബി.എസ്.​ഇ 10, 12 ക്ലാസ് പരീക്ഷകളിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്​കൂളിൽ ഉയർന്ന വിജയം. 10ാം ക്ലാസിൽ 99.8 ശതമാനവും 12ാം ക്ലാസിൽ 94.8 ശതമാനവുമാണ് വിജയം. ആകെ പരീക്ഷയെഴുതിയ 433 പേരിൽ ഒരാളൊഴികെ എല്ലാവരും 10ാം ക്ലാസിൽ ജയിച്ചു.

16 പേർ കംപാർട്ട്മെന്റലായി പാസായി. 90 ശതമാനത്തിന് മുകളിൽ മാർക്കോടെ ജയിച്ചത് 34 പേരാണ്. 184 പേർ ഡിസ്റ്റിങ്ഷനോട് കൂടിയ ഫസ്റ്റ് ക്ലാസ് നേടി. 156 പേർക്ക് ഫസ്റ്റ്ക്ലാസും 57 പേർക്ക് സെക്കൻഡ് ക്ലാസും 19 പേർക്ക് തേഡ് ക്ലാസും മാർക്ക് ലഭിച്ചു. 97.8 ശതമാനം മാർക്കോടെ ബെറിൻ ബെനിഷ്മ വിജയകുമാർ സ്കൂൾ ടോപ്പറായി. സൗമ്യ സീതാപതി രമേഷ്, ലെവിൻ മരിയ താജ് നീറമ്പുഴ, അദീൻ നാസിർ എന്നീ കുട്ടികൾ 96.8 ശതമാനം മാർക്കുമായി രണ്ടാംറാങ്ക് പങ്കിട്ടു.

96 മാർക്ക് നേടിയ അലക്സ് ബാബുവിനാണ് മൂന്നാം റാങ്ക്. ബെറിൻ ബെനിഷ്മ (ഇംഗ്ലീഷ്), സൗമ്യ സീതാപതി രമേഷ് (ശാസ്ത്രം, ഗണിതം), മനീഷ രാജേഷ് ഭാരതി (ശാസ്ത്രം), കാർതികേയി ഗോയൽ (ശാസ്ത്രം) എന്നിവർ വിവിധ വിഷയങ്ങളിൽ 100 മാർക്കും കരസ്ഥമാക്കി.

12ാം ക്ലാസിൽ ആകെ പരീക്ഷയെഴുതിയ 411 പേരിൽ 390 പേർ വിജയിച്ചു. ഇതിൽ 31 പേർക്ക് 90 ശതമാനത്തിന് മുകളിലാണ് മാർക്ക്. 152 പേർക്ക് ഡിസ്റ്റിങ്ഷനോടുകൂടിയ ഫസ്റ്റ് ക്ലാസ് ലഭിച്ചു. 157 പേർ ഫസ്റ്റ് ക്ലാസും 22 പേർ സെക്കൻഡ് ക്ലാസും നേടി. 59 കംപാർട്ട്​മെന്റലായും പാസായി. ശാസ്ത്ര വിഭാഗത്തിൽ 96.2 ശതമാനം മാർക്ക് നേടിയ നെഹ്ന മെഹ്റിനാണ് സ്കൂൾ ടോപ്പർ.

നവമി ലോക്, ഹന സത്താർ എന്നിവർ കോമേഴ്സ് വിഭാഗത്തിൽ 95.8 ശതമാനം മാർക്ക് നേടി സ്കൂൾതലത്തിലെ രണ്ടാം റാങ്ക് പങ്കിട്ടു. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 95.2 ശതമാനം മാർക്ക് നേടിയ ലമീഷ് മാലിക് മുഹമ്മദാണ് സ്കൂളിലെ മൂന്നാം റാങ്കിനുടമ. നെഹ്ന മെഹ്റിൻ (96.2), ഷെറിൻ സെൽസിലിയ വിജയകുമാർ (94.8), ഷിഫ യഹ്‍യ ബഖീൽ (94) എന്നിവർ ശാസ്ത്ര വിഭാഗത്തിൽ ആദ്യ മൂന്ന് റാങ്ക് നേടി. നവമി ലോക് (95.8), ഹന സത്താർ (95.8), ആലിയ മുഹമ്മദ് റഫീഖ് (92.8), റബിയ തസീൻ ഇല്യാസ് (92.6) എന്നിവരാണ് കോമേഴ്സ് വിഭാഗത്തിലെ ആദ്യ മൂന്ന് റാങ്കിനുടമകൾ. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ലമീഷ് മാലിക് മുഹമ്മദ് (95.2), ആൻ ട്രീസ പുത്തൻപുരക്കൽ (92.8), അനസൂയ സുരേഷ് (92.2) എന്നിവരാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. നവമി ലോക് (ഇക്കണോമിക്സ്), ഷിഫ യഹ്‍യ ബഖീൽ (കെമിസ്ട്രി), ഹന സത്താർ (ബിസിനസ് സ്റ്റഡീസ്), ഇഫ്ര ഫാത്തിമ (കെമിസ്ട്രി) എന്നിവർ വിവിധ വിഷയങ്ങളിൽ ഫുൾ മാർക്ക് നേടി.

Tags:    
News Summary - CBSE 10th and 12th Result High Pass for Riyadh Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.