യുവതി കാർ മോഷ്​ടിച്ച സംഭവം: വിദേശിയടക്കം രണ്ട്​ പേർ അറസ്​റ്റിൽ

ദമ്മാം: ദമ്മാമിൽ യുവതി കാർ മോഷ്​ടിച്ച സംഭവത്തിൽ വിദേശി ഉൾപെടെ രണ്ട്​ പ്രതികളെ പൊലീസ്​ അറസ്​റ്റു ചെയ്​തു. യുവാവും യുവതിയും ചേർന്നാണ്​ മോഷണം നടത്തിയതെന്ന്​ തെളിഞ്ഞതായി കിഴക്കൻ പ്രവിശ്യ പൊലീസ്​ വക്​താവ്​ പറഞ്ഞു. പ്രതിയായ വിദേശി യുവാവ്​ ഏത്​ രാജ്യക്കാരനാണെന്ന്​ പൊലീസ്​ വ്യക്​തമാക്കിയിട്ടില്ല.

സൂപർമാർക്കറ്റി​​​െൻറ പാർക്കിങ്​ ഏരിയയിൽ ഒാഫാക്കാതെ നിർത്തിയിട്ട കാറുമെടുത്ത്​ യുവതി പോകുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. കാറുടമ സൂപർമാർക്കറ്റിലേക്ക്​ കയറിയ തക്കം നോക്കി യുവതി കാറുമായി കടന്നുകളയുകയായിരുന്നു. ഇതി​​​െൻറ ദശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്​തു. ഉടമ വന്നപ്പോൾ നിർത്തിയിട്ട കാർ കാണാതായതോടെയാണ്​ സി.സി.ടി.വി പരിശോധിച്ചത്​. ആഗസ്​റ്റ്​ 27^ന്​ നടന്ന സംഭവത്തിലെ പ്രതികളെ ഒരാഴ്​ചക്കകം പൊലീസിന്​ പിടികൂടാനായി.​ പ്രോസിക്യൂഷൻ നടപടികൾക്കായി പ്രതിക​െളെ കൈമാറി.

Tags:    
News Summary - car theft-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.