ജിദ്ദ: അൽഹറമൈൻ ട്രെയിനിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കാർ മറിഞ്ഞു കത്തി. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ജിദ്ദയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ് ജങ്ഷനിലാണ് അപകടമുണ്ടായത്.
വീണ ഉടനെ കാറിന് തീപിടിക്കുകയും കത്തിയമരുകയുമായിരുന്നു. മരണം ഉണ്ടായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഉടനെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പും ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. ട്രെയിൻ ഗതാഗതത്തെ ഈ അപകടം ബാധിച്ചില്ലെന്നും അൽഹറമൈൻ എക്സ്പ്രസ് ട്രെയിൻ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.