ഡാകർ റാലി മത്സരത്തിനിടെ അപകടത്തിൽപെട്ട കാർ, മത്സരത്തിൽനിന്ന് പുറത്തായ സൗദി മത്സരാർഥി മഹാ അൽഹംലി
Posted On
date_range Updated On
date_range ഡാകർ റാലിക്കിടെ കാർ അപകടത്തിൽപ്പെട്ടു; സൗദി മത്സരാർഥി പുറത്ത്
ജിദ്ദ: സൗദി അറേബ്യൻ മരുഭൂമിയിലൂടെ നടക്കുന്ന അഞ്ചാമത് ഡാകർ റാലി വാഹനയോട്ട മത്സരത്തിടെ കാറപകടം. കാറോടിച്ചിരുന്ന സൗദിക്കാരി മഹാ അൽഹംലി മത്സരത്തിൽനിന്ന് പുറത്തായി. മത്സരത്തിന്റെ ആറാം ഘട്ടം അവസാനിക്കുന്നതിന് മുമ്പാണ് മഹാ അൽഹംലിയുടെ കാർ മറിഞ്ഞത്.
പരിക്കേറ്റ ഇവരെ എയർ ആംബുലൻസിൽ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി അഞ്ചിന് ആരംഭിച്ച ഡാകർ റാലി മത്സരങ്ങൾ തുടരുകയാണ്. ജനുവരി 19 വരെ 7,800 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മത്സരം. 418 വാഹനങ്ങളിലായി 585 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.