ഉംറ നിർവഹിച്ച്​ മടങ്ങവേ കാറപകടം; മലയാളി ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞ്​ മരിച്ചു

റിയാദ്: ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽ പെട്ട് പരിക്കേറ്റ്​ ആശുപത്രിയിലായിരുന്ന അൽഖോബാറിൽ നിന്നുള്ള മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞുമരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമി​ന്റെ മകൾ അർവയാണ്​ റിയാദിൽനിന്ന്​ 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ മരിച്ചത്​. ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്.

റിയാദ്​-മക്ക റോഡിൽ അല്‍ഖസറയില്‍ വെച്ചാണ്​ ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ്​ അപകടമുണ്ടായത്​. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. അർവക്കും ഹസീമി​െൻറ ഭാര്യാമാതാവ്​ നജ്​മുനിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്​.

ഭാര്യ ജർയ, മറ്റു മക്കളായ അയാൻ, അഫ്​നാൻ എന്നിവർക്ക്​ നിസാരപരിക്കാണ്​ ഏറ്റത്​. പൊലീസും റെഡ്​ക്രസൻറ്​ അതോറിറ്റിയും ചേർന്ന്​ ഉടൻ ഇവരെയെല്ലാം അൽഖസറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ്​ അർവ മരിച്ചത്​. നജ്മുന്നിസയെ അൽ ഖുവയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അപകട സ്ഥലത്ത് നിന്നും അഞ്ച് ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ തൊട്ടടുത്തുള്ള അല്‍ഖാസറ ജനറൽ ആശുപത്രിയിലെത്തിച്ചത്. റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് മാളിയേക്കല്‍, ഹാരിസ് കുറുവ എന്നിവര്‍ സംഭവസ്ഥലത്തെത്തി കുടുംബത്തിനാവശ്യമായ സഹായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Car accident while returning from performing Umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.