ബിഷക്കടുത്ത് വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

ഖമീസ് മുശൈത്ത്: ബിഷക്കടുത്ത് ഖൈബർ ജനൂബിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ചേർത്തല കുറ്റിയത്തോട് സ്വദേശി തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇദ്ദേഹം ഓടിച്ചിരുന്ന കാറ് ഹൈലക്സ് ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 20 വർഷമായി അറേബ്യൻ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയിൽ ഗാലക്സി വിഭാഗം സെയിൽസ്മാനായിരുന്നു.

കുടുംബ സമേതം സൗദിയിൽ കഴിയുന്ന ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ദിവസമാണ് മകൾ തസ്നീഹ് സുൽത്താന സന്ദർശക വിസയിൽ സൗദിയിലെത്തിയത്. മകൻ തൻസീഹ് റഹ്മാൻ തുടർ പഠനാർത്ഥം നാട്ടിലാണ്. പിതാവ്: കൊച്ചു മുഹമ്മദ്. മാതാവ്: സഹറത്ത്. ഭാര്യ: റാബിയ. മരുമകൻ: സിൽജാൻ (എസ്.ടി.സി ജീവനക്കാരൻ, അബഹ). ജിസാനിലുള്ള സഹോദരൻ അബ്ദുൽ ലത്തീഫ് അപകടവിവരമറിഞ്ഞ് ഖമീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഖമീസ് മുശൈത്ത് മദനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Car accident near Bisha; A native of Alappuzha died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.