അബൂദബി: സൗദി അറേബ്യയിലെ ത്വാഇഫിൽ നടന്ന മുഹമ്മദ് ബിൻ സൽമാൻ ഒട്ടകേയാട്ട ഉത്സവത്തിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പെങ്കടുത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മത്സരത്തിലെ വിജയികൾക്കുള്ള മെമേൻറാകൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് വിതരണം ചെയ്തു. ഉത്സവത്തിെൻറ വിജയകരമായ നടത്തിപ്പിൽ ശൈഖ് സൽമാനെ അദ്ദേഹം അഭിനന്ദിച്ചു.
88ാം ദേശീയ ദിനാഘോഷ വേളയിൽ സൗദി അറേബ്യ സന്ദർശിക്കുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ ദൈവം സംരക്ഷിക്കെട്ടയെന്ന് അദ്ദേഹം പ്രാർഥിച്ചു. ഗിന്നസ് റെക്കോർഡുള്ള മുഹമ്മദ് ബിൻ സൽമാൻ ഒട്ടകേയാട്ട ഉത്സവം ആഗസ്റ്റ് 11നാണ് ആരംഭിച്ചത്. 40 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 787 റൗണ്ടുകളിലായി 11178 ഒട്ടകങ്ങൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.