ജിദ്ദ: ത്വാഇഫിൽ നടക്കുന്ന കിരീടാവകാശിയുടെ പേരിലുള്ള ഒട്ടകമേളയിലെ ഒരു രംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എതിരാളികളെ ഏറെ പിന്നിലാക്കി ഒാടിയെത്തിയ ഒട്ടകത്തിന് ഫിനിഷ് ലൈനിന് തലനാരിഴ അകലെ വെച്ച് അടിതെറ്റി.
അവിടെ വീണുപോയ ഒട്ടകം പലതവണ എണീക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപ്പോഴേക്കും ഏറെ പിന്നിലുണ്ടായിരുന്ന രണ്ടാംസ്ഥാനക്കാരൻ പാഞ്ഞെത്തി ഫിനിഷ് ലൈൻ കടന്നു.
അടുത്ത സ്ഥാനക്കാരനും മറികടന്ന് പോയ ശേഷമാണ് വീണുപോയ ഒട്ടകത്തിന് എണീക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.