കോഴിക്കോട് സ്വദേശി മക്കയിൽ ഷോക്കേറ്റ് മരിച്ചു

മക്ക: കോഴിക്കോട് സ്വദേശി മക്കയിൽ ഷോക്കേറ്റ് മരിച്ചു. പന്തീരാങ്കാവ് നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുല്‍ ഹാരിസാണ് (39) മരിച്ചത്.

മക്കയിലെ ശറായ എന്ന സ്ഥലത്ത് ഇദ്ദേഹം നടത്തുന്ന ഇന്ത്യൻ ഹോട്ടലിൽ ഫ്രീസർ വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്.

മാതാവ്: പുത്തലത്ത് സുബൈദ, ഭാര്യ: കായിക്കൽ ഷാദിയ (ചെറുവാടി). മക്കൾ: ഇലാൻ മുഹമ്മദ്, ഇഷാൻ ഹമീദ്, ഇഫ്രാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് മക്കയിൽ തന്നെ ഖബറടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.