അഞ്ച്​ ബസുകൾ കൂട്ടിയിടിച്ച്​ ആറ്​ മരണം: 48 പേർക്ക്​ പരിക്ക്​

ദമ്മാം: മദീന– അൽ ഖസീം റോഡിൽ  ഉംറതീർത്ഥാടകർ സഞ്ചരിച്ച അഞ്ച്​ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ്​ പേർ മരിച്ചു. 48 പേർക്ക്​ പരിക്കേറ്റു. വെള്ളിയാഴ്​ച വൈകുന്നേരമാണ്​ അപകടമുണ്ടായത്​. 
പൊടിക്കാറ്റിനെ തുടർന്നാണ്​ അപകടമെന്ന്​ സിവിൽ ഡിഫൻസ്​ വക്​താവ്​ ​ അറിയിച്ചു. പരിക്കേറ്റവരിൽ ചിലർക്ക്​ പ്രാഥമിക ചികിൽസ നൽകി. നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Tags:    
News Summary - bus accident- six dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.