സ്​കൂൾബസിൽ ഉറങ്ങിപ്പോയ ബാലൻ ശ്വാസം മുട്ടി മരിച്ചു

ദമ്മാം: സ്​കൂൾ ബസിൽ ഉറങ്ങിപ്പോയ ബാലൻ പിന്നീട്​ ശ്വാസം മുട്ടി മരിച്ചു. കുട്ടി ബസിൽ ഉറങ്ങിക്കിടക്കുന്നത്​ ശ്രദ്ധിക്കാതെ ഡ്രൈവർ ബസ്​ അടച്ചുപുട്ടിപ്പോയതിനെ തുടർന്ന്​ കടുത്ത ചൂടും ശ്വാസം മുട്ടലു​മനുഭവപ്പെട്ടാണ്​ രണ്ടാം ക്ലാസ്​ വിദ്യാർഥി മരിച്ചത്​. ദമ്മാം സിഹാതിലെ ഇബ്​ൻ ഖാൽദൻ പ്രൈമറി സ്​കൂളിലെ അബ്​ദുൽ അസീസ്​ ബിൻ മുസ്​തഫ മുസ്​ലീം എന്ന വിദ്യാർഥിയാണ്​ ദാരുണമായി മരിച്ചത്​. ഞായറാഴ്​ച രാവിലെയാണ്​ സംഭവം.
മറ്റ്​ കുട്ടികൾ സ്​കൂളിൽ ഇറങ്ങിയപ്പോൾ അബ്​ദുൽ അസീസ്​ ഉറങ്ങിപ്പോയിരുന്നു. എല്ലാവരും സ്​കൂളിലിറങ്ങി എന്ന്​ കരുതി ബസ്​ പാർക്കിങ്ങിൽ കൊണ്ടിടുകയായിരുന്നു. കുട്ടി സ്​കൂളിലെത്തിയില്ലെന്ന്​ അറിയിച്ച്​ സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ സംഭവം അറിയുന്നത്​. രണ്ട്​ വർഷം മുമ്പ്​ ജിദ്ദയിൽ സമാനമായ സംഭവമുണ്ടായിരുന്നു.

Tags:    
News Summary - boy died in school bus-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.