പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വി​മാ​ന​ങ്ങ​ൾ കൊ​ണ്ടൊ​രു​ക്കി​യ ബോ​ളി​വാ​ർ​ഡ്​ റ​ൺ​വേ

ബോ​ളി​വാ​ർ​ഡ്​ റ​ൺ​വേ: പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വി​മാ​ന​ങ്ങ​ൾ ക​ഫേ​യും സം​ഗീ​ത വേ​ദി​യു​മാ​യി മാ​റു​ന്നു

റി​യാ​ദ് സീ​സ​ണ്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​രം വി​മാ​ന​ങ്ങ​ളു​ടെ സോ​ൺ ഒ​രു​ക്കു​ന്ന​ത്

ഇ​ബ്രാ​ഹിം ശം​നാ​ട്​

ജി​ദ്ദ: പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി നി​ല​ത്തി​റ​ക്കി​യ പ​ഴ​യ വി​മാ​ന​ങ്ങ​ളെ ഇ​നി ക​ഫേ​ക​ളും തി​യറ്റ​റു​ക​ളു​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്നു. നൂ​ത​ന വാ​ണി​ജ്യ സം​രം​ഭ​മെ​ന്ന നി​ല​യി​ല്‍, ഗ്രൗ​ണ്ട് ചെ​യ്ത ബോ​യി​ങ്​ വി​മാ​ന​ങ്ങ​ളെ ക​ഫേ​ക​ള്‍, റ​സ്​​റ്റാ​റ​ന്‍റ്, മ്യൂ​സി​ക്ക​ല്‍ തി​യ​റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​നാ​ണ്​ ശ്ര​മം. റി​യാ​ദി​ല്‍ ഇ​തി​നാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ സോ​ണ്‍ രാ​ജ്യ​ത്തി​െൻറ വി​നോ​ദ മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രും സം​സ്കാ​ര​ത്തി​ലു​ള്ള​വ​രു​മാ​യ സ​ന്ദ​ര്‍ശ​ക​രെ ആ​ക​ര്‍ഷി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു.

റി​യാ​ദ് സീ​സ​ണ്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​രം വി​മാ​ന​ങ്ങ​ളു​ടെ സോ​ൺ ഒ​രു​ക്കു​ന്ന​ത്. ബോ​ളി​​വാ​ർ​ഡ്​ റ​ണ്‍വേ എ​ന്ന പേ​രി​ലാ​ണ്​ ഈ ​സോ​ൺ ഒ​രു​ക്കു​ന്ന​തെ​ന്ന്​ ജ​ന​റ​ല്‍ എ​ന്‍റ​ര്‍ടൈ​ന്‍മെ​ന്‍റ്​ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ തു​ര്‍ക്കി ബി​ന്‍ അ​ബ്​​ദു​ല്‍ മു​ഹ്സി​ന്‍ അ​ൽ ശൈ​ഖ്​ പ്ര​ഖ്യാ​പി​ച്ചു.

സൗ​ദി ഗ്രൂ​പ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ​ബ്രാ​ഹിം ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ ഉ​മ​റി​​​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​റ​ല്‍ എ​ൻ​റ​ര്‍ടൈ​ന്‍മെൻറ്​ അ​തോ​റി​റ്റി സി.​ഇ.​ഒ. എ​ൻ​ജി. ഫൈ​സ​ല്‍ ബ​ഫ​റ​ത്തും സൗ​ദി ഗ്രൂ​പ് മാ​ര്‍ക്ക​റ്റി​ങ്​ മേ​ധാ​വി ഖാ​ലി​ദ് താ​ഷും ത​മ്മി​ല്‍ ഒ​പ്പു​വ​ച്ച ധാ​ര​ണപ​ത്ര​ത്തെ തു​ട​ര്‍ന്നാ​ണ് ബൊ​ളി​വാ​ര്‍ഡ് റ​ണ്‍വേ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച​ത്. റി​യാ​ദ് സീ​സ​ണും സൗ​ദി അ​റേ​ബ്യ​ന്‍ എ​യ​ര്‍ലൈ​ന്‍സും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള സോ​ണി​ൽ വി​മാ​ന​ങ്ങ​ളി​ലെ അ​തു​ല്യ​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രു​ങ്ങും.

പു​തി​യ സോ​ണി​ല്‍ അ​ഞ്ചു​വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി രൂ​പ​പ​രി​ണാ​മം വ​രു​ത്തു​ന്ന​ത്. അ​ന്ത​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ-​പാ​നീ​യ ഒൗ​ട്ട്​​ലെ​റ്റു​ക​ള്‍ക്ക് പു​റ​മെ, അ​സാ​ധാ​ര​ണ​മാ​യ വി​മാ​നാ​നു​ഭ​വ​ങ്ങ​ള്‍, ഗെ​യി​മി​ങ്​ പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​മാ​യ സം​യോ​ജ​നം ബൊ​ളി​വാ​ര്‍ഡ് റ​ണ്‍വേ​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്യ​ന്നു.

News Summary - Boulevard Runway: Defunct Airplanes Cafe and Sum Geeta becomes the stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.